logo
Select Language
Hindi
Bengali
Tamil
Telugu
Marathi
Gujarati
Kannada
Malayalam
Punjabi
Urdu
Oriya

ചാരുംമൂട് മേഖലയിലെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ പൊതു ഇടങ്ങളിൽ ശുചീകരണം നടന്നു.

ചാരുംമൂട്:സംസ്ഥാനത്തൊട്ടൊകെ നടക്കുന്ന മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാരുംമൂട് മേഖലയിലെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ പൊതു ഇടങ്ങളിൽ ശുചീകരണം നടന്നു.

താമരക്കുളം,പാലമേൽ, ചുനക്കര,നൂറനാട് പഞ്ചായത്തുകളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലെയും
പൊതു ഇടങ്ങൾ, വീടുകൾ, സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുൾപ്പെടെ ഇന്നലെയും ഇന്നുമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ
തൊഴിലുറപ്പ് തൊഴിലാളികൾ - കുടുംബശ്രീ - ഹരിത കർമ്മസേന - ആരോഗ്യ പ്രവർത്തകർ, സന്നദ്ധസംഘടനാ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തുവരുന്നു.
പാലമേൽ ഗ്രാമപഞ്ചായത്തിൽ എല്ലാ മാസവും രണ്ടാം ശനി ദിവസം പൊതു ഇടങ്ങൾ വൃത്തിയാക്കും.

140
14626 views

Comment