logo
Select Language
Hindi
Bengali
Tamil
Telugu
Marathi
Gujarati
Kannada
Malayalam
Punjabi
Urdu
Oriya

ഇന്ത്യയില്ലെങ്കില്‍ ഞങ്ങളുമില്ല, പാകിസ്ഥാന് മുകളിലൂടെ പറക്കാന്‍ മടിച്ച് കൂടുതല്‍ വിദേശ വിമാനക്കമ്പനികള്‍, പാക് നഷ്ടം കനക്കും

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ പാക് വ്യോമപാത സ്വയം ഉപേക്ഷിച്ച് വിദേശ വിമാന കമ്പനികള്‍. വിലക്കില്ലെങ്കിലും പല യൂറോപ്യന്‍ വിമാനക്കമ്പനികളും പാക് വ്യോമപാത ഒഴിവാക്കി ബദല്‍ റൂട്ടുകളിലാണ് പറക്കുന്നത്. ഇതോടെ ഓവര്‍ഫ്‌ളൈറ്റ് ചാര്‍ജ് ഉള്‍പ്പെടെ കനത്ത നഷ്ടമാണ് പാകിസ്ഥാന് ഉണ്ടാവുകയെന്നും വിദഗ്ധര്‍ പറയുന്നു.
ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വേഴ്‌സ്, സ്വിസ് എയര്‍, എയര്‍ ഫ്രാന്‍സ്, ഐ.ടി.എ എയര്‍വേഴ്‌സ്, എല്‍.ഒ.റ്റി പോളിഷ് എയര്‍ലൈന്‍സ് തുടങ്ങിയ വിമാന കമ്പനികള്‍ ഏപ്രില്‍ മുപ്പതിന് ശേഷം പാക് വ്യോമപാതയിലൂടെ പറന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം സ്വമേധയാ പാക് വ്യോമപാത ഒഴിവാക്കിയെന്നാണ് സൂചന. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കെത്താന്‍ ഇതോടെ ഒരു മണിക്കൂറോളം അധികം പറക്കേണ്ടി വരും. ഇതിന്റെ ഭാരം കമ്പനികള്‍ യാത്രക്കാരുടെ തലയില്‍ വെക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

150
7766 views

Comment