logo

വളപട്ടണത്ത് ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ കക്കൂസ് മാലിന്യ ലോറിയും ലോറിയിൽ സഞ്ചരിച്ചിരുന്ന ഒരാളെയും പിടികൂടി.


കണ്ണൂർ: വളപട്ടണം പാലത്തിനു സമീപം 26/05/2025 തീയ്യതിയിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ അരോളി സ്വദേശി അഷിൻ മരണപ്പെട്ടിരുന്നു.
അപകടത്തിനുശേഷം നിർത്താതെ പോയ ലോറിയും ലോറിയിൽ സഞ്ചരിക്കുന്ന ഒരാളെയും വളപട്ടണം പോലീസ് പിടികൂടി.
ലോറിയിൽ കണ്ട അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ ടാങ്കർലോറികൾ പരിശോധിക്കുകയും നിരവധി സിസിടിവി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനോടുവിൽ വാരത്ത് ആളൊഴിഞ്ഞ ഒരു കാട്ടിൽ ഒളിപ്പിച്ച് നിലയിൽ ലോറി കണ്ടെത്തുകയായിരുന്നു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മനസ്സിലാവാത്ത വിധം മറച്ചിരിക്കുകയും ചെയ്തിരുന്നു. ലോറിയിൽ സഞ്ചരിച്ചിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വാഹന ഡ്രൈവറെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
വളപട്ടണം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുമേഷ് ടി പി യുടെ നേതൃത്വത്തിൽ, എസ്ഐ വിപിൻ ടി.എം, എസ്ഐ ഉണ്ണികൃഷ്ണൻ, എഎസ്ഐ നിവേദ്, എസ്.സി.പി.ഒ രൂപേഷ് സിപിഒ കിരൺ, സിപിഒ സുമിത്ത് എന്നിവരാണ് അന്വേഷണം സംഘത്തിൽ ഉണ്ടായിരുന്നത്.

വാർത്ത പോസ്റ്റ് ചെയ്തത് : അബൂബക്കർ പുറത്തീൽ, കണ്ണൂർ.

105
2374 views