ലക്ഷദ്വീപ് കാർഗോ ഷിപ്പ് സാഗർ യുവരാജ് അപകടം: 3 പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു:
അപകടത്തിൽ പൊന്നാനിയിലെ രണ്ട് മത്സ്യതൊഴിലാളികൾ മരിച്ചിരുന്നു.
കൊച്ചി : കേരള തീരത്ത് നടന്ന ബോട്ടപകടത്തിൽ കൊല്ലപ്പെട്ട രണ്ട് മത്സ്യതൊഴിലാളികളുടെ മരണത്തിൽ 2 ലക്ഷദ്വീപ് കരുൾപ്പെടെ മൂന്ന് പേരെ പ്രതികളാക്കിയുള്ള കുറ്റപത്രം കേരള തീരദേശ പൊലീസ് ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
ക്യാപ്റ്റൻ വേണു കുമാർ, റേഡിയോ ഓഫീസർ മുഹമ്മദ് ജലാൽ (ആന്ത്രോത്ത് സ്വദേശി), വാച്ച് ടവർ ഡ്യൂട്ടി സ്റ്റാഫ് മുഹമ്മദ് കെ ബി എന്നിവടെ പ്രതിചേർത്താണ് തീരദേശ പോലിസ് സി ഐ ടി.പി. ഫർഷാദിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്.