മണ്ണിലെ ജൈവാംശം രുചിയുടെ ഉറവിടം
ഓണം വരുകയാണല്ലോ. കേരളത്തിലെ ഓരോ ഓണം കഴിയുമ്പോഴും കൃഷിയുടെ അവസ്ഥ എന്താണ്? 70 വർഷം മുൻപ് 6ആം വയസിൽ ഉണ്ട ചോറിന്റെ രുചി നാവിൽനിന്ന് മായുന്നില്ല.
1955 ഈ ശ്രീ എസ്.കെ ഡെ തറക്കല്ലിട്ട് വലിയതുറ സീവേജ് ഫാമിലെ കമ്പോസ്റ്റ് (മനുഷ്യവിസർജ്യമായിരുന്നു ഏറെയും) നൽകി വിളപ്പിൽ കോപ്പറേറ്റീവ് ഫാർമിംങ് സൊസൈറ്റി പരീക്ഷിച്ച ജാപ്പനീസ് കൂട്ടുകൃഷി സമ്പ്രദായത്തിലൂടെ ഓണത്തിന് മുമ്പ് വിളവെടുത്ത് വീതം ലഭിച്ച നെല്ല് അവിച്ച് ഉണക്കിയ പുഴുക്കോൽ ഉരലിൽ കുത്തിയെടുത്ത പുത്തരി അടുപ്പിൽ വേകുമ്പോഴുള്ള മണം അത് പലതരം വിഭവങ്ങളൊന്നുമില്ലാതെ ഭക്ഷിച്ചപ്പോഴുള്ള രുചിയും മറക്കാനാകില്ല.