
ബസിൽ വച്ച് ലൈംഗിക പീഡനം :
മദ്രസ്സ അദ്ധ്യാപകൻ അറസ്റ്റിൽ
കിഴിശ്ശേരിയിൽ നിന്നും സ്വകാര്യ ബസിൽ യാത്ര ചെയ്ത 13 വയസ്സുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കിഴിശ്ശേരി ചെങ്ങിണീരി കളത്തിങ്കൽ അലി അസ്കർ പുത്തലൻ 49 എന്നയാളെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20 ന് വൈകിട്ട് കിഴിശ്ശേരിയിൽ നിന്നും ബസ് കയറിയ കുട്ടിയെ അതെ ബസിലുണ്ടായിരുന്ന പ്രതി തന്റെ അടുത്തിരുത്തി ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടി ഇറങ്ങേണ്ട സ്ഥലത്ത് ഇറങ്ങി വീട്ടിലെത്തി തന്നെ ഒരാൾ ഉപദ്രവിച്ചു എന്ന് അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും കൊണ്ടോട്ടി പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പ്രതി ആരാണെന്നു കുട്ടിക്ക് അറിയില്ലാത്തതും ബസിൽ സി സി റ്റി വി ക്യാമറ ഇല്ലാത്തതും അന്വേഷണം ദുഷ്കരമാക്കിയിരുന്നു. എന്നാൽ കുട്ടി പറഞ്ഞ അടയാളവിവരങ്ങൾ മാത്രം സൂചനയായി കണ്ട് കിഴിശ്ശേരി മുതൽ മഞ്ചേരി വരെയുള്ള ബസ് സ്റ്റോപ്പുകളിലെ ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ മുഖം തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് കൊണ്ടോട്ടി പോലീസ് രഹസ്യമായി മേൽ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിനോടുവിൽ പ്രതിയുടെ മേൽവിലാസം കണ്ടെത്തി വയനാട് മേപ്പാടിക്കടുത്തുള്ള പുതിയ ജോലി സ്ഥലത്ത് ഇന്നലെ എത്തിയ ഇയാളെ അവിടെ നിന്നും പിടികൂടുകയുമായിരുന്നു. 2020 വർഷത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളതും വിചാരണ നടപടികൾ നേരിട്ട് വരുന്നതുമാണ്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്. പ്രതിയെ പിടികൂടിയ സംഘത്തിൽ കൊണ്ടോട്ടി പോലീസ് ഇൻസ്‌പെക്ടർ പി എം ഷമീർ, എസ് ഐ വി ജിഷിൽ, പ്രത്യേക അന്വേഷണ സംഘത്തിലുള്ള എസ് സി പി ഓ മാരായ അമർനാഥ്, ഋഷികേശ് എന്നിവരുണ്ടായിരുന്നു.