
എസ്.സി. വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു
മലപ്പുറം :
ചെറുകാവ് പഞ്ചായത്തിൽ എസ്.സി. വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു ചെറുകാവ് ഗ്രാമപഞ്ചായത്തിന്റെ 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി. വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് വിതരണം നടത്തിയത് വിദ്യാർത്ഥികളുടെ പഠനോന്നതിയും ഡിജിറ്റൽ സാക്ഷരതയും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കിയത്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ലക്കോയ നിർവഹിച്ചു. “പഠനത്തിനും തൊഴിൽ സാധ്യതകൾക്കും ആവശ്യമായ ഡിജിറ്റൽ സംവിധാനങ്ങൾ ഇന്ന് അനിവാര്യമാണ്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾക്കും ഈ സൗകര്യം ലഭ്യമാക്കുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം” എന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി മുരളീധരൻ അധ്യക്ഷത വഹിച്ചപരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി. കയറുന്നിസ വൈസ് പ്രസിഡണ്ട് സുജാത കളത്തിങ്ങൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആഷിക്ക് മെമ്പർമാരായ സുനിൽ മാസ്റ്റർ സുരേഷ് ബാബു, ഫൗസിയ മൻസൂറലി, മുരളി മോഹൻ കമറുന്നിസ, ഫജര്‍ കുണ്ടലക്കോടൻ, ഷീബ ബാബു, ജസീന ആലുങ്ങൽ, ബിന്ദു ചെറുവട്ടൂർ, ഷീബ വി പി, സെക്രട്ടറി സി സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു മണ്ണിങ്ങ പള്ളിയാളി തുടങ്ങിയവർ സംബന്ധിച്ചു