logo

IRCTC വഴിയുള്ള ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് ബുക്കിംഗ് ഉടൻ ആരംഭിക്കും.

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ലക്ഷദ്വീപിലേക്കുള്ള കപ്പൽ ടിക്കറ്റ് ബുക്കിംഗ് ഉടൻ ആരംഭിക്കുന്നതായി അറിയിച്ചു. യാത്രക്കാർക്കായി യൂസർ രജിസ്ട്രേഷൻ ഒക്ടോബർ 1, 2025 മുതൽ ആരംഭിക്കും.

സഞ്ചാരികൾക്ക് കടലിലൂടെ ലക്ഷദ്വീപിലെത്താൻ IRCTC ഒരുക്കുന്ന പുതിയ ഓൺലൈൻ സംവിധാനമാണ് ഇതിലൂടെ സാധ്യമാകുന്നത്.

സഞ്ചാരികൾക്കായി പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന IRCTC പോർട്ടൽ www.lakshadweep.irctc.co.in വഴിയാണ് രജിസ്ട്രേഷനും ടിക്കറ്റുകളും ലഭ്യമാകുക.

ലക്ഷദ്വീപിലെ വിനോദസഞ്ചാര രംഗത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും ആഭ്യന്തര-വിദേശ സഞ്ചാരികൾക്ക് സൗകര്യം ഒരുക്കുന്നതിനുമുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതി.

നിലവിലുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഒരുപാട് അപാതകതകൾ നിറഞ്ഞതാണ്, സഞ്ചാരികൾക്ക് സമയം നഷ്ടപ്പെടുത്താതെ ഓൺലൈൻ വഴി ടിക്കറ്റ് ബുക്കിംഗിന് സൗകര്യമൊരുക്കുന്നത് ലക്ഷദ്വീപ് യാത്രകളിൽ വലിയ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ.

94
8002 views