logo

ആശ്വാസം ചാരിറ്റി സൊസൈറ്റിയുടെ വയോജന സംഗമം ശ്രദ്ധേയമായി.

എടവണ്ണപ്പാറ: 2003 മുതൽ എടവണ്ണപ്പാറ കേന്ദ്രീകരിച്ച് ശ്രദ്ധേയമായ ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ആശ്വാസം ചാരിറ്റി ലോക വയോജന ദിനമായ ഒക്ടോബർ ഒന്നിന് ചാലിയപ്രം സ്കൂളിൽ സങ്കടിപ്പിച്ച വയോജന സ്നേഹ സംഗമം പ്രശസ്ത ജീവകാരുണ്യ പ്രവർത്തക കാഞ്ചന മാല ഉത്ഘാടനം ചെയ്തു.
എടവണ്ണപ്പാറയിൽ പതിറ്റാണ്ടുകളായി ആതുര ശുശ്രുസാരംഗത്ത് സ്തുത്യർഹമായ സേവനം ചെയ്യുന്ന ഡോ: എ. കെ. ആർ മഹമൂദ്, ഡോ: ശിവശങ്കരൻ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. മോട്ടിവേറ്റർ കബീർ ചീക്കോടിന്റെ വിവിധ പരിപാടികൾ കോർത്തിണക്കി കൊണ്ടുള്ള ജീവിതം ഇന്നുമൊരു സമ്മാനം എന്ന സെഷൻ ക്യാമ്പ് അംഗങ്ങൾക്ക് നവ്യാനുഭവമായി.
ഡോ: എ. കെ. അബ്ദുൽ ഗഫൂറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റഹ്മാൻ മധുരക്കുഴി, പ്രൊഫ. ഹനീഫ മുഹമ്മദ്, അസീസ് കാര്യോട്ട്, ആർ. പി ഹാരിസ്, മൻസൂർ പയ്യനാട്ട്, മൊയ്‌തീൻ കുട്ടി, മാധവൻ, ഖാലിദ്, അബുബക്കർ മാസ്റ്റർ, നാസർ അഹമ്മദ്, അബ്ദുല്ല മാസ്റ്റർ, അലി അക്ബർ എന്നിവർ പ്രസംഗിച്ചു.

15
2340 views