logo

മാവൂർ പ്രസ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡിയോഗം ചേർന്നു


മാവൂർ: മാവൂർ പ്രസ് ക്ലബ് ഓഫീസിൽ ശൈലേഷ് അമലാപുരിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഉസ്മാൻ മാവൂർ സ്വാഗതം പറഞ്ഞു. മാവൂരിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യവും ന്യൂസ് എഡിറ്ററും ഗ്രന്ഥകർത്താവും മികച്ച സംഘാടകനും പ്രസ്സ് ക്ലബ് അംഗവുമായിരുന്ന ലത്തീഫ് കുറ്റികുളത്തിന്റെ അകാലവേർപാടിൽ ജനറൽബോഡിയോഗം അനുശോചനം രേഖപ്പെടുത്തി. ശൈലേഷ് അമലാപുരി പ്രസിഡന്റായും വൈസ് പ്രസിഡണ്ട്മാരായി പി. കെ ഗിരീഷ്, കെ.പി അബ്ദുൾലത്തീഫ്, ഗഫൂർമാവൂർ, സെക്രട്ടറിയായി എം ഉസ്മാൻ മാവൂർ ജോയന്റ്സെക്രട്ടറിമാരായി അൻവർഷരീഫ്, രജിത്ത് മാവൂർ എന്നിവരെയും ഖജാൻജിയായി കെ എം അബ്ദുൾസലാമിനെയും ഓർഗനൈസിംഗ് കൺവീനർമാരായി റമീൽ പി.കെ,ജോയിൻ കൺവീനറായി അമീൻ ശാഫിദ് തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
ഡോ: സി.കെ ഷമീം ആശംസകൾ അർപ്പിച്ചുസംസാരിച്ച ചടങ്ങിൽ കെഎം അബ്‌ദുൾസലാം നന്ദി പറഞ്ഞു.

0
125 views