logo
Select Language
Hindi
Bengali
Tamil
Telugu
Marathi
Gujarati
Kannada
Malayalam
Punjabi
Urdu
Oriya

തെക്കന്‍ കേരളത്തില്‍ കനത്ത പോളിങ്, മടിച്ച് മലബാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു. തെക്കൻ ജില്ലകളിലാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തുന്നത്. എറണാകുളത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. കണ്ണൂരിൽ പോളിങ് കുറവാണ്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അവസാന വോട്ടർ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,71,42,952 ആണ്. ഇതിൽ 1,32,20,811 പേർ പുരുഷന്മാരും 1,39,21,868 പേർ സ്ത്രീകളുമാണ്. 273 പേർ ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.

14
100 views

Comment